ദോഹ: ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ ഗോഡൗണിലുണ്ടായ തീപിടുത്തം ഖത്തർ സിവിൽ ഡിഫൻസ് സംഘം അതിവേഗം നിയന്ത്രണവിധേയമാക്കി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം നടന്നത്.
സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം (MoI) ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചു. ......
ദോഹ: ഖത്തർ എനർജി 2026 മേയ് മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് സൂപ്പർ, പ്രീമിയം ഗ്രേഡ് പെട്രോളുകളുടെ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ......
ഹമദ് ബ്ലഡ് ഡോണേഷൻ സെന്ററുമായി സഹകരിച്ച് ഐസിഎഫ് ദോഹ റീജിയൻ 2026 മെയ് 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഹമദ് ബ്ലഡ് ഡോണേഷൻ സെന്ററിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജീവൻ രക്ഷിക്കുന്ന മഹത്തായ സേവന പ്രവർത്തനത്തിന്റെ ഭാഗമായി നടക്കുന്ന ക്യാമ്പിൽ സമൂഹത്തിലെ മുഴുവൻ ആളുകളെയും പങ്കാളികളാകാൻ സംഘാടകർ ആവശ്യപ്പെട്ടു.
ഇന്ത്യൻ കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം (ഐഎംഎഫ്) കുടുംബസംഗമം സംഘടിപ്പിച്ചു. ഐഎംഎഫ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങ് പ്രവാസി മാധ്യമപ്രവർത്തകരുടെ ഊഷ്മളമായ ഒത്തുചേരലായി മാറി.
സൽവ റോഡിലെ സൈത്തൂൺ റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ
മാധ്യമപ്രവർത്തന മേഖലയിൽ നിന്നും
ഒഴിവായ ഐഎംഎഫ് എക്സി: അംഗം
ഗൾഫ് ടൈംസ് മുൻ സ്റ്റാഫ് റിപ്പോർട്ടർ ഷഫീഖ് ആലിങ്ങലിന് ഐ എം എഫ് അംഗങ്ങൾ ചേർന്ന് സ്നേഹോപഹാരം നൽകി. ......
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും അതിനെത്തുടർന്നുള്ള ആഗോള ഊർജ പ്രതിസന്ധിയും രാജ്യത്തെ ഇന്ധന വിപണിയിൽ വലിയ തിരിച്ചടിയാകുന്നു. ഇതിന്റെ ഭാഗമായി വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചു. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ, പ്രചാരണ പ്രവചനങ്ങളെ തള്ളിക്കളഞ്ഞ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. ചാനൽ സർവ്വേകൾ യു.ഡി.എഫിന് അനുകൂലമായ തരംഗം പ്രവചിക്കുന്നുണ്ടെങ്കിലും, താഴെത്തട്ടിലെ യാഥാർത്ഥ്യം മറിച്ചാണെന്നും ഭരണത്തുടർച്ച ഉറപ്പാണെന്നുമാണ് എൽ.ഡി.എഫ് നേതാക്കളുടെ ഏകകണ്ഠമായ അഭിപ്രായം.
പ്രവചനങ്ങൾ അപ്രസക്തം; ജനവിധി അനുകൂലം
എക്സിറ്റ് പോൾ ഫലങ്ങൾ വെറും സാങ്കൽപ്പികമാണെന്നും ശാസ്ത്രീയമായ അടിത്തറയില്ലാത്തതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ......
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന ആകാംക്ഷയ്ക്ക് വിരമമിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, എക്സിറ്റ് പോൾ ഫലങ്ങളുടെ ആവേശത്തിൽ യു.ഡി.എഫ് ക്യാമ്പ്. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരം തിരിച്ചുപിടിക്കാമെന്ന ഉറപ്പിലാണ് മുന്നണി. ......
വരാനിരിക്കുന്ന ഭരണമാറ്റത്തിൽ വി.ഡി. സതീശൻ തന്നെ മുഖ്യമന്ത്രിയാകണമെന്ന ഉറച്ച നിലപാടിലേക്ക് മുസ്ലിം ലീഗ്.......
ന്യൂഡൽഹി: അനിൽ അംബാനി ഗ്രൂപ്പ് കമ്പനികളുമായി ബന്ധപ്പെട്ട 40,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ സുപ്രീം കോടതിയിൽ നാടകീയമായ വാദപ്രതിവാദങ്ങൾ. എന്തുകൊണ്ടാണ് കേസിലെ പ്രധാനിയെന്ന് ആരോപിക്കപ്പെടുന്ന അനിൽ അംബാനിയെ അറസ്റ്റ് ചെയ്യാത്തതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. ......